നഷ്ട പ്രണയം
ഒൻപത് വർഷങ്ങൾക്ക് ശേഷം അവളുടെ മുഖം കണ്മുന്നിൽ കണ്ടപ്പോൾ മനസ് വീണ്ടും എന്റെ ഹൈ സ്ക്കൂൾ ജീവിതത്തിലേക്ക് തിരിച്ചു നടന്നതുപോലെ ... നടക്കുകയല്ലായിരുന്നു മനസ് തിരിഞ്ഞ് ഓടുകയായിരുന്നു കഴിഞ്ഞു പോയ കലാലയ ജീവിതത്തിലേക്ക് . ബസ് ഓടിക്കൊണ്ടേയിരുന്നു . അതിനോടൊപ്പം പുറമേയുള്ള കാഴ്ചകളും . കണ്ണിൻ മുന്നിലൂടെ അതിവേഗം കടന്നു പോകുന്ന നൂറു നൂറ് കാഴ്ച്ചകൾക്ക് ഇടയിലും അവളുടെ പുഞ്ചിരിച് നില്ക്കുന്ന മുഖം മാത്രം മായാതെ നിന്നു .. ബസ്സിലെ പാട്ടുപെട്ടിയിൽ നിന്നും കേട്ടുകൊണ്ടിരുന്ന സുന്ദര പ്രണയ ഗാനത്തിൽ ഞാൻ അവളോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങൾ ഒന്നൊന്നായി എന്റെ മനസിലൂടെ കടന്നു പോയി . കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ മനസ്സിൽ നിറച്ച് കണ്ണുകൾ അടച്ച് പിറകിലേക് ചാരി കിടന്നു ..
"ഇറങ്ങുന്നില്ലേടാ "
ആരുടെയോ ശബ്ദം എന്റെ മനസിലെ ചിത്രങ്ങൾക്ക് ഇടയിൽ കേട്ടു . നോക്കുമ്പോൾ വീടിനടുത്തുള്ള ഒരു സുഹൃത്ത്.തെളിച്ചമില്ലാത്ത ഒരു ചിരി സമ്മാനിച് ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു. അവസാനത്തെ സ്റ്റോപ്പ് ആയതുകൊണ്ട് ആളുകൾ എല്ലാം ഇറങ്ങി. കൂടെ ഞാനും.
ടാർ വിരിച്ച വഴിയിൽ നിന്നും വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ നടന്നു . അസ്തമയ സൂര്യന്റെ ചെഞ്ഞുവപ്പിന് അവളുടെ അധരങ്ങളുടെ അഴക് ഇല്ലാത്ത പോലെ തോന്നി. വീട്ടിലെത്തി തോർത്തും എടുത്ത് കുളിക്കാൻ കുളത്തിലേക്ക് നടന്നു. തണുത്ത വെള്ളത്തിൽ ഓരോ തവണ മുങ്ങി നിവരുമ്പോഴും കാലങ്ങളാൽ മനസ്സ് മറന്നു പോയ അവളുടെ ഓർമ്മകൾ വീണ്ടും തെളിഞ്ഞു വരുന്നു ... എന്നെ ചുവന്ന പൂക്കൾ വീണു കിടന്നിരുന്ന വാകമര തണലിലേക്ക് കൂട്ടികൊണ്ട് പോകുന്നു .
2
2
ഉറങ്ങാനായി കിടന്നപ്പോൾ എനിക്ക് അറിയാമായിരുന്നു ഇന്ന് ഉറക്കം എന്റെ കണ്ണുകളെ അത്ര വേഗം പിടികൂടില്ല എന്ന്. ഒരു ദീർഘ നിശ്വാസതോടൊപ്പം ഓർമകളിലേക് എന്റെ മനസ് വഴുതി വീണു.
ആണ്‍കുട്ടികൾ മാത്രം പഠിച്ചിരുന്ന ഒരു സ്ക്കൂൾ ആയിരുന്നു എന്റെത് . പ്രണയങ്ങൾ ഇല്ലാത്ത....പെണ്‍കുട്ടികൾ ഇല്ലാത്ത.... മൂത്രപുരയിലും സ്ക്കൂളിന്റെ പുറകു വശങ്ങളിലും കരികൊണ്ട് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേരുകൾ എഴുതിയിടാത്ത ശാന്തസുന്ദരമായ എന്റെ സ്കൂൾ. ഒൻപതാം തരത്തിലെ വലിയ പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് വീട്ടിൽ ഇരിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷികാത്ത ഒരു കാര്യം സ്കൂളിൽ നടന്നു. വരുന്ന വർഷം മുതൽ പെണ്കുട്ടികൾക് സ്കൂളിൽ പ്രവേശനം കൊടുക്കാൻ പോകുന്നു. എല്ലാവരുടേയും മനസ്സിൽ സ്കൂൾ വിടാനുള്ള കൂട്ടമണി അടിച്ച സന്തോഷം....
പത്താം തരത്തിലെക്കുള്ള ക്ലാസുകൾ നേരത്തെ തുടങ്ങി. പക്ഷേ ക്ളാസ്സിൽ ഒറ്റ പെണ്കുട്ടിപോലും വന്നില്ല. ഒരു ദിവസം കണക്കിന്റെ ഉറക്കം വരുന്ന ആദ്യ പീരീഡ് തുടങ്ങി കഴിഞ്ഞപ്പോൾ വാതിലിന് പുറത്തുനിന്നും "മേ ഐ കം ഇൻ ടീച്ചർ " എന്നൊരു പെണ്‍ ശബ്ദം. എന്റെ ഉറക്കം പിടിച്ച കണ്ണുകൾ വാതിലിന് അരികിലേക്ക് ഓടിയെത്തി.വയലറ്റ് പട്ടുപാവാടയും ബ്ളൌസും അണിഞ് നെറ്റിയിൽ ചന്ദന കുറിവരച്ച് തിളങ്ങുന്ന കണ്ണുകളുമായി ഒരു പെണ്‍കുട്ടി.
ഞങ്ങളുടെ ക്ലാസ്സിലെ ആദ്യത്തെ പെണ്‍കുട്ടി..
സ്വയം പരിചയപെടുത്താൻ ടീച്ചർ പറഞ്ഞപ്പോൾ യാതൊരു സഭാകംബവും കുടാതെ അവൾ സംസാരിച്ചു തുടങ്ങി...
"എന്റെ പേര് ആര്യ . ഞാൻ ഇവിടെ........"
ബാക്കിയൊന്നും ഞാൻ കേള്ക്കുന്നില്ല .അവളുടെ സുന്ദരമായ മുഖത്തേകും ചുണ്ടുകളിലെക്കും നോക്കി ഇരുന്നു. അവൾ മുന്നിലെ ബെഞ്ചിൽ തനിയെ ഇരുന്നു.എല്ലാവരുടെയും കണ്ണുകൾ കറുത്ത ബോർഡിൽ നിന്നും അതിൽ എഴുതിയിട്ട കണക്കുകളിൽനിന്നും ഇടയ്ക്കിടെ അവളുടെ നേരെ പായുന്നുണ്ടായിരുന്നു...
3
പിന്നിടുള്ള ദിവസങ്ങളിൽ നാലു പെണ്‍കുട്ടികൾ കൂടി ക്ലാസ്സിൽ വന്നു.. ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകൾ അവളെ തേടി പോകും..ക്ലാസ്സിൽ വളരെ നേരത്തെ ചെല്ലും..അവൾ നടന്നു വരാറുള്ള വഴിയിലേക്ക് കണ്ണുനട്ടിരിക്കും .പക്ഷെ ഒരിക്കൽ പോലും അര്യയോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല.
കണ്ണടച്ച് പാൽ കുടിക്കുന്ന പൂച്ചയെപ്പോലെ ഞാൻ അവളെ നോക്കിയിരിക്കുന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..അത് ഞാൻ അറിഞ്ഞത് എന്റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയിൽ നിന്നാണ്.
ഓണ പരീക്ഷ അടുത്ത് വരുന്ന സമയം. എല്ലാ കുട്ടികളും ഓരോരോ വിഷയങ്ങളുടെയും പ്രൊജക്റ്റ് വർക്കുകൾ നടത്തികൊണ്ടിരിക്കുന്ന സമയം . എന്റെ എല്ലാ ഫയലുകളുടെയും പുറംചട്ട ഞാൻ മനോഹരമായി ചായപെൻസിലുകൾ ഉപയോഗിച്ച് ഭംഗി ആക്കിയിരുന്നു . എന്നോട് പലരും അതുപോലെ അവർകും വരച്ച് കൊടുക്കാമോ എന്ന് ചോദിച്ചു.. എന്റെ എല്ലാം വരച്ചു കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഞാൻ ആര്ക്കും ചെയ്ത് കൊടുത്തില്ല .ആ ദിവസം ആദ്യമായി അവൾ എന്നോട് സംസാരിച്ച സമയം.." വിനോദ് എനിക്കുകുടി സമയം ഉണ്ടെങ്കിൽ ഒന്ന് വരച്ചു തരാമോ " ആഹാ എന്ത് വിനയത്തോടെ എന്ത് സ്നേഹത്തോടെയുള്ള ചോദ്യം ... എല്ലാം വാങ്ങി ബാഗിൽ വച്ചു ... ബസിൽ കയറി പോകുമ്പോൾ മടങ്ങാതെ അവളുടെ ഫയലുകൾ മാത്രം എടുത്ത് കൈയിൽ പിടിച്ചു...വീട്ടിലെത്തി ഓരോരോ പേജുകൾ തുറന്ന് അവളുടെ മനോഹരമായ എഴുത്തുകളിലൂടെ കൈ ഓടിച്ചു.. പിന്നീടങ്ങോട്ടുല്ല ദിവസങ്ങളിൽ ഞങ്ങൾ പരസ്പരം പലപ്പോഴും സംസാരിച്ചു..
ഓണപരീക്ഷയുടെ മലയാളം പരീക്ഷ വേഗം എഴുതി പുറത്തിറങ്ങി അവളെ നോക്കി നിന്നു.അപ്പോഴാണ് കൂടെ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ചോദിച്ചത് .." എന്താ ആര്യയെ നോക്കി നില്ക്കുവാണോ?... നിനക്ക് അവളെ ഒരു നോട്ടം ഉണ്ടല്ലേ ?"
പെട്ടെന്നുള്ള ചോദ്യത്തിൽ ഞാൻ ആകെ പരുങ്ങി .. " ഏയ് ഇല്ല ..." എന്നൊരു മറുപടി ഞാൻ പറഞ്ഞു ...
"ഞങ്ങൾ എല്ലാവരും കാണാറുണ്ട് ക്ലാസ്സ് എടുക്കുമ്പോൾ നീ പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി ഇരിക്കുന്നത്.ആരെയാ നോക്കുന്നത് എന്നായിരുന്നു ഞങ്ങളുടെ സംശയം ഇപ്പൊ എല്ലാവര്ക്കും അറിയാം അതാരാണെന്ന് ..ഞാൻ ഹെൽപ് ചെയ്യണോ ?"
കയ്ചിട്ട് ഇറക്കാനും വയ്യ മദുരിചിട്ട് തുപ്പാനും വയ്യ എന്നാ അവസ്ഥയായി എന്റെ . സഹായം ചോദിച്ചാൽ ഞാൻ എല്ലാം സമ്മദിക്കുന്നതിനു തുല്യം അല്ലെ.
"അവൾക്കുകം നിന്നോട് എന്തോ ഉണ്ട്.. ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് .."
മനസ്സിൽ ഒരു വെള്ളിടി വെട്ടിയപോലെ ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു .. ക്ലാസ്സ് മുറിയില നിന്നും പരീക്ഷ എഴുതി കഴിഞ്ഞ് ആര്യ ഇറങ്ങി വരുന്നത് കണ്ട ആ പെണ്‍കുട്ടി എന്റെ അടുത്ത് നിന്നും നടന്നകന്നു.. തടിച്ച ശരീരവും കറുത്ത നിറവും ഉള്ള ആ കൂട്ടുകാരിയുടെ ഹൃദയത്തിലെ വെളുപ്പ് ഞാൻ അന്ന് മനസിലാക്കി.
"നേരത്തെ എഴുതി കഴിഞ്ഞോ വിനോദ് "
ആര്യ ചോദിച്ചു .. എന്റെ മനസ്സിൽ ആ കൂടുകാരി സംസാരിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു .
"അതെ...പോകുവാണോ "
ഒരു വിറയലോടെ ഞാൻ ചോദിച്ചു ..
അതിനു അവൾ തലയാട്ടുക മാത്രം ചെയ്തു .എന്നിട്ട് പുറത്തേക്കിറങ്ങി നടന്നു. ഞാൻ പുറകെ നടന്നു ചെന്നു .വീണു കിടക്കുന്ന വാകമര പൂക്കളിൽ ചവിട്ടി അവൾ നടക്കുന്നതിനോടൊപ്പം നടന്നു. മനസിലുള്ളത് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു . പക്ഷെ അവൾ നാളത്തെ പരീക്ഷയേപറ്റിയും മറ്റും പറഞ്ഞു കൊണ്ടിരുന്നു .
"ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ" അതിനിടയിൽ ഞാൻ ചോദിച്ചു..
"എന്താ..."
"അല്ലെങ്കിൽ വേണ്ട ഞാൻ പിന്നെ ചോദിച്ചോളാം "
"വേണ്ട ഇപ്പൊ ചോദിക്ക് "
എന്റെ ഹൃദയമിടിപ്പ് കൂടി വന്നു .. എങ്കിലും എന്തോ ഒരു ദൈര്യത്തിന് ഞാൻ പറഞ്ഞു
"എനിക്ക് നിന്നോട് ഒരു ഫ്രണ്ട്ഷിപ്പിനും അപ്പുറത്ത് എന്തൊകെയോ തോന്നുന്നു .. തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല . ഇപ്പോഴും നിന്റെ ചിന്ത മാത്രം.ക്ലാസ്സിൽ ഇരിക്കുമ്പോഴെല്ലാം ക്ലാസ്സ് കഴിയല്ലെ എന്നോര്കും. വീട്ടിൽ പോയാൽ എങ്ങനെയെങ്കിലും നേരം വെളുക്കണേ എന്ന ചിന്ത.. ?"
ഇത്രയപൊഴും അവൾ പറഞ്ഞു "മതി"
എന്നിട്ട് വേഗത്തിൽ നടന്നകന്നു..
എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവൾ ഇനി എന്നോട് എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ .. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി ഞാൻ നിന്നു ..
4
അന്നു രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസത്തേക്കുള്ള പരീക്ഷക്ക് ഒന്നും പഠിച്ചില്ല. അത്താഴം കഴിക്കാൻ തോന്നിയില്ല. ആകെ ഒരു ഭയമായിരുന്നു എന്റെ മനസ്സിൽ.അവൾ എന്തെങ്കിലും മറുപടി പറഞ്ഞിട്ട് പോയിരുന്നെങ്കിൽ........
പരീക്ഷകൾ ഒന്നൊന്നായി കഴിഞ്ഞുകൊണ്ടിരുന്നു.അവളെ കാണാൻ ശ്രമിക്കുമ്പോഴെല്ലാം എന്റെ മുന്നില് നിന്ന് വഴി മാറി നടക്കുന്നു.ഓണ അവധിക്ക് എല്ലാവർക്കും നല്ല സന്തോഷമായിരുന്നു. ഞാൻ മാത്രം ആരോടും കൂടുതൽ മിണ്ടാതെ പുറത്തേക്കൊന്നും അധികം പോകാതെ വീട്ടിൽ തന്നെ അവളെ ഓർത്തുകൊണ്ടിരുന്നു..
അങ്ങനെ അവധിയൊക്കെ തീരാറായ ഒരു ദിവസം അധികമാരും വിളിക്കാറുണ്ടായില്ലാത്ത എന്റെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു.ഫോണ്‍ നീട്ടി മണിയടിച്ചുകൊണ്ടിരുന്നിട്ടും ഞാൻ എടുക്കതായപ്പോൾ അമ്മ ഫോണ്‍ എടുത്തു .
"വിനൊദേ ... ദേ നിനക്കാ ഫോണ്‍ "
അമ്മയുടെ വിളി കേട്ട് ഞാൻ ഫോണ്‍ പോയി വാങ്ങി ആരാ ഇപ്പൊ എന്നെ വിളിക്കാൻ എന്ന ഭാവവുമായി..
"ഹല്ലോ "
മറുപുറത്ത് നിന്നും ഒന്നും കേൾക്കാതായപ്പോൾ ഞാൻ വീണ്ടും രണ്ടു വട്ടം കൂടി ഹല്ലോ പറഞ്ഞു .
അപ്പോൾ മറുപുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം.
"ആരാണെന്നു മനസ്സിലായോ "
നെഞ്ചിലൂടെ ഒരു വെള്ളിടി മിന്നി പോയപോലെ. ദിവസങ്ങൾക്കു ശേഷം എന്റെ പ്രീയപ്പെട്ട ആര്യയുടെ ശബ്ദം.ലാൻഡ് ഫോണിന്റെ കരകരാ ശബ്ദങ്ങൾക്കിടയിൽ ...എവിടുന്നാണോ എന്റെ നമ്പർ കിട്ടിയത് .. എന്തിനായിരിക്കും എന്നെ വിളിച്ചത്.. എന്റെ കൈകൾ വിറച്ചു. നെഞ്ഞിടിപ്പ് കൂടി. തൊണ്ടയിലെ വെള്ളം വറ്റി.ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഇങ്ങനെ ഒന്ന് സംഭവിച്ച അന്ദാളിപ്പോടെ ഞാൻ പറഞ്ഞു
"മനസിലായി എന്താ"
"വിനോദ് ഇന്ന് ഫ്രീ ആണെങ്കിൽ സ്കൂളിനു മുന്നിൽ വരാമോ "
"എപ്പോ "
"ഒരു പത്തു മണിക്ക് ശേഷം മതി "
"ശരി ഞാൻ വരാം "
ആ സംസാരം അവിടെ അവസാനിച്ചു.
5
ഫോണ്‍ കട്ടാക്കിയിട്ട് പിന്നെ എന്റെ ചിന്ത എന്തിനായിരിക്കും അവൾ കാണാൻ പറഞ്ഞത് എന്നായി. എന്തും വരട്ടെ എന്ന് വിചാരിച്ച് പോകാൻ തന്നെ തീരുമാനിച്ചു.
9:30 ആയപ്പോഴേക്കും സ്കൂളിനു മുന്നിൽ എത്തി.
പൂത്തുലഞ്ഞ് നിന്നിരുന്ന വാകമരത്തിൽ ചാരി ഞാൻ നിന്നു. സമയം ഒരാമയെപോലെ ഇഴഞ്ഞു നീങ്ങുന്നതായി എനിക്ക് തോന്നി ഹൃദയം കുതിരക്കുളമ്പടി പോലെ മിടിച്ചുകൊണ്ടിരുന്നു. അൽപ സമയം കഴിഞ്ഞ് ഞാൻ റോഡിലേക്ക് നോക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടമുള്ള അവളെ ഞാൻ ആദ്യമായി കാണുമ്പോൾ അവൾ ഇട്ടിരുന്ന വയലറ്റ് പട്ടുപാവാടയും ബ്ലൗസും അണിഞ് അവൾ നടന്നു വരുന്നു.. ഹൃദയമിടിപ്പ് കൂടി.അവൾ പതുക്കെ നടന്നു അടുത്തെത്തി.എന്റെ നേരെ നിന്ന് എന്റെ മുഖത്തേക്ക് നോക്കി അവൾ നിന്നു. എനിക്ക് അവളുടെ നേരെ നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു . അവൾ ഒരു പരുക്കൻ മട്ടില ചോദിച്ചു.
"കുറേ നേരമായോ വന്നിട്ട്"
"ഇപ്പൊ വന്നതേ ഉള്ളു " വന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു എങ്കിലും എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. അടുത്തതെന്താ അവൾ ചോദിക്കുന്നത് എന്ന് അറിയാൻ വേണ്ടി ഞാൻ അവളുടെ നേരെ നോക്കി നിന്നു.
"അമ്മയുടെ വീട്ടിൽ പോകുന്ന വഴിയാ." അവൾ പറഞ്ഞു തുടങ്ങിയപ്പോൾ ആതിനിടയിൽ ഞാൻ ചോദിച്ചു
"എന്തിനാ വരാൻ പറഞ്ഞത്? എന്റെ നമ്പർ എവിടുന്നു കിട്ടി?"
ദേഹത്ത് വീണ വാകമര പൂവ് എടുത്ത് കൈയിൽ പിടിച്ച് അവൾ പറഞ്ഞു
"കുറെ നാളായില്ലേ കണ്ടിട്ട്. ഇനിയും ക്ലാസ്സ് തുടങ്ങാൻ കുറച്ചു ദിവസം കുടി ഉണ്ട്. ഒന്ന് കാണണം എന്ന് തോന്നി. നേരെ അമ്മയുടെ വീട്ടിലേക്കാ ഞാൻ പോകുന്നത്.... നാളെ വരും. ഞാൻ വിളിക്കാം.."
"അത്രയേ ഉള്ളൂ ?"
അതിനു അവൾ ഒന്നു മൂളുക മാത്രം ചെയ്തു..
ഒന്നുകിൽ ഒരു പൊട്ടിത്തെറി അല്ലെങ്കിൽ എന്നെ ഇഷ്ടമാനെന്നൊരു വാക്ക് . ഞാൻ പ്രതീക്ഷിച്ച രണ്ടും സംഭവിച്ചില്ല. "ഞാൻ പോകുന്നു .." എന്ന് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു.അവളുടെ കാൽ പാദങ്ങളുടെ താളത്തിൽ കിലുങ്ങികൊണ്ടിരുന്ന വെള്ളികൊലുസിൻ ശബ്ദം കൂട്ടുപിടിച്ച് ഞാനും കൂടെ നടന്നു... ഞങ്ങൾ തമ്മിൽ ഒന്നും സംസാരിക്കുന്നില്ല. പക്ഷെ സബ്ദങ്ങളുടെ ലോകത്തേയും മറികടന്ന് രണ്ടു മനസുകൾ തമ്മിൽ പരസ്പരം സംസാരിച്ച് , വഴക്കിട്ട്,കുശുമ്പ് കാട്ടി കള്ള നോട്ടങ്ങൾ നോക്കി നടന്നുപോരുന്നുണ്ടായിരുന്നു ഞങ്ങൾകൊപ്പം. നടന്ന് മെയിൻ റോഡിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ എത്താറായപ്പോൾ. എന്തോ അവൾ പറഞ്ഞു നിരത്തിയതിൻ ബാക്കി കേൾക്കാനെന്നവണ്ണം അവളുടെ മുഖത്തേക്ക് നോക്കി. എപ്പോഴും ആയിരം സൂര്യന്മാർ പ്രകാശിച്ചു നില്ക്കാറുള്ള അവളുടെ മുഖത്ത് നാണത്തിന്ടെ ഒരു ചെറുമേഖം വന്നിരുന്നത് ഞാൻ കണ്ടു ..
ഒരു ബസ് വന്നു നിർത്തിയതും അവൾ അതിലേക്ക് ഓടി കയറി. ബസ് മുന്നോട്ടെടുത്തു. ബസിനുള്ളിലെക്ക് സൂക്ഷിച്ചു നോക്കി നിന്ന ഞാൻ കണ്ടു അപരിചിതരായ കുറെ മുഖങ്ങൾക്ക് ഇടയിൽ എന്നെ നോക്കി നില്ക്കുന്ന ആ തിളങ്ങുന്ന കണ്ണുകളെ.
6
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ ഞങ്ങളുടെതായിരുന്നു. സ്കൂൾ തുറന്നതും ദിവസങ്ങൾ ഓരോന്നായി കടന്നു പോയതും ഒരു മിന്നൽ പിണരുകളുടെ വേഗത്തിലായിരുന്നു.ഓരോ ദിവസങ്ങളുടെ ദൈർഖ്യവും പോരാതതുപോലെ തോന്നി. ഇടവേളകളിലും ഉച്ചയൂണിനു ശേഷവും കുട്ടികൾ ഞങ്ങളെപ്പറ്റി അടക്കം പറയുവാൻ തുടങ്ങി. മൂത്രപുരയുടെ പുറകിൽ ഏതോ വിഡ്ഢി ഞങ്ങളുടെ പേരെഴുതി വച്ചു. എന്തിനായിരുന്നെന്നോ ആരായിരുന്നെന്നോ അറിയില്ല അതിനു പിറകിൽ .ഞങ്ങൾ പരസ്പരം ഹൃദയ തുടിപ്പുകൾ ആലേഖനം ചെയ്ത കത്തുകൾ കൈമാറി.. ഒറ്റക്കിരുന്നു സംസാരിച്ചു. അവളുടെ നാട്ടിലേക്കുള്ള ബസിൽ അവളോടൊപ്പം യാത്ര ചെയ്തു..മഴവില്ലിനോളം മനോഹാരിത നിറഞ്ഞ ദിവസങ്ങളായിരുന്നു അവൾ എനിക്ക് സമ്മാനിച്ചത്...ഒഴിവു നേരങ്ങളിൽ അവളോടൊപ്പം ജീവിക്കുന്നതായി ഞാൻ സ്വപ്നം കണ്ടില്ലേ.... എന്നിട്ടും ഒരു ദിവസം ഒന്നും മിണ്ടാതെ എന്റെ ജീവിതത്തിൽ നിന്നും അവൾ തിരിച്ചിറങ്ങി പോയത് എന്തിനായിരുന്നു... അറിയില്ല . എത്ര ചോദിച്ചിട്ടും അവൾ പറഞ്ഞുമില്ല.
എന്നിട്ടും എനിക്കിന്ന് അവളെ കണ്ടപ്പോൾ എന്റെ ഉറക്കം നസ്ടപ്പെട്ടിരിക്കുന്നു.. എനിക്കേറ്റവും പ്രിയപ്പെട്ടവളെ നിന്നെ ഞാൻ അത്രക്ക് സ്നേഹിച്ചിരുന്നു...

No comments:
Post a Comment