Tuesday, 20 January 2015

ചിതൽ

കരഞ്ഞു കരഞ്ഞ് കണ്ണ് ചുവന്നിരുന്നു.
മേശപുറത്ത് എഴുതി വച്ചിരുന്ന അത്മഹത്യ കുറിപ്പ് കൈയിൽ എടുത്ത് വീണ്ടും വായിച്ചു.
കൈയിൽ കരുതി വച്ചിരുന്ന കയർ എടുത്ത് ബലമുള്ള കഴുക്കോലിൽ തന്നെ കെട്ടി.
എന്റെ ജീവിതം പോലെ തന്നെ വീടിന്റെ മേല്ക്കൂരയും ചിതലുകൾ തിന്നു നശിപ്പിച്ചിരുന്നു.
കഴുത്തിൽ കയർ ഇട്ട് തൂങ്ങാൻ തുടങ്ങിയപ്പോഴാണ് കണ്ടത് ചിരിച്ചുകൊണ്ട്  വീടിന്റെ മോന്തായം കാർന്ന് തിന്നു നശിപ്പിച്..ചിരിച്ച്..പല്ലിളിച്ച് കാട്ടി പോകുന്ന ചിതലുകളെ .
ഒരു നിമിഷം ഞാൻ എന്തോ ചിതലിനെയും അത് തിന്നു തീർക്കുന്ന മരക്കഷണങ്ങളേയും ഓർത്തു.            " ഞാൻ വാസ്തവത്തിൽ ഈ മരക്കഷണങ്ങൾ ആയിരുന്നില്ലേ ഞാൻ ? ഇത്രയേറെ ചിതലുകൾ ആക്രമിച്ചിട്ടും ഇവ ഇത്രനാളും ഈ ഓടുകളെ താങ്ങി നിർത്തിയില്ലേ. മഴയും വെയിലും മഞ്ഞും എനിക്ക് എല്ക്കാതിരിക്കാൻ കൂടെ നിന്നില്ലേ. എന്നിട്ടും ഒരിക്കൽ പോലും ഈ ചിതലുകളെ നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. എന്റെ ജീവിതത്തെയും കാർന്ന് തിന്നു നശിപ്പിക്കുന്ന ജീവികളെ അകറ്റി നിർത്തിയാൽ എനിക്കും ജീവിച്ചു കൂടെ? പിന്നെ ഞാൻ എന്തിനു അത്മഹത്യ ചെയ്യണം". കാലിളകിയ എന്റെ  കസേരയിൽ കയറിനിന്ന് കയർ അഴിച്ചു മാറ്റി. മേശപ്പുറത്ത് എഴുതി വച്ചിരുന്ന കുറിപ്പ് എടുത്ത് വലിച്ച് കീറി പുറത്തേക്ക് എറിഞ്ഞു.
മേശപ്പുറത്ത് മുഖം ചേർത്ത് വച്ച് വീണ്ടും കരഞ്ഞു. ചിതലിനെ പേടിച്ച് നശിപ്പിക്കാൻ പോയ കഴുക്കോലിനെ ഓർത്ത് .

Thursday, 8 January 2015

സമരം

ഈ മണ്ണിൽ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട് സമരങ്ങൽ ഉണ്ടായിട്ടുണ്ട് സത്യാഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട് . എല്ലാം മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി ആയിരുന്നു. കൂട്ടത്തിൽ കുറച്ചു പേർ അധികാരം കൈയ്യടക്കി വച്ചതിനാലോ വ്യക്തി സ്വാതന്ദ്ര്യങ്ങൾ കിട്ടാതെ വന്നപ്പോഴോ ഒക്കെ ആയിരുന്നു ഈ സമര മാർഗങ്ങൾ നാം കണ്ടത്. ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ഉപ്പു സത്യാഗ്രഹവും, സ്വാതന്ദ്ര്യ സമരങ്ങളും ഒക്കെ പഠിച്ചപ്പോൾ, ഇത്രയേറെ സാമൂഹ്യ മാറ്റങ്ങൾ വരുത്തിയിട്ടുള്ള മണ്മറഞ്ഞു പോയവരും ജീവിച്ച്ചിരിക്കുന്നവരെയും ഓർത്ത്  അഭിമാനം കൊണ്ട് മനസ് നിറഞ്ഞിരുന്നു

           ഇന്നത്തെ ഈ ചുംബന സമരം നാളെ ചരിത്രത്തിന്റെ ഭാഗം ആകും എന്ന് തോന്നുന്നില്ല. സമര മാർഗങ്ങൾ പലതും ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ഒരു രീതി ഇവർ ആശ്രയിച്ചത് ? ഏതൊരു അവകാശമോ ആവശ്യമോ നേടിയെടുക്കാൻ നമ്മൾ ഇതിനു മുന്പും സമരം ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടും ഉണ്ട്. ചുംബന സമരത്തിന്‌ തടിച്ച് കൂടിയവർ എല്ലാം ഇതിന്റെ അനുകൂലികൾ ആണോ ? അതെ എന്നാണെങ്കിൽ എന്തുകൊണ്ട് അവർ എല്ലാവരും പരസ്പരം ചുംബിചില്ല. അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയും എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. അത് പോലെ ഇത് കണ്ടു നിന്നുകൊണ്ട് ചില കാക്കകളുടെ വിശപ്പും മാറും. ചുംബന സമരം എന്നൊരു വിഡ്ഢിത്തരം കൊണ്ട് ചില പശുകളുടെ കടിയും മാറും ....

മാറുന്ന ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളണം. പക്ഷെ ലോകത്തെ ഇത്രകണ്ട് മാറ്റിമറിക്കണോ
ചുംബനത്തെക്കാൽ എത്രയോ നല്ലതാണു പുഞ്ചിരി. നമുക്ക് പുഞ്ചിരിക്കാം ശുദ്ധമായ മനസിൽ നിന്നും ഉണ്ടാവുന്ന ബന്ധങ്ങൾ കെട്ടിപടുക്കുവാൻ....