കരഞ്ഞു കരഞ്ഞ് കണ്ണ് ചുവന്നിരുന്നു.
മേശപുറത്ത് എഴുതി വച്ചിരുന്ന അത്മഹത്യ കുറിപ്പ് കൈയിൽ എടുത്ത് വീണ്ടും വായിച്ചു.
കൈയിൽ കരുതി വച്ചിരുന്ന കയർ എടുത്ത് ബലമുള്ള കഴുക്കോലിൽ തന്നെ കെട്ടി.
എന്റെ ജീവിതം പോലെ തന്നെ വീടിന്റെ മേല്ക്കൂരയും ചിതലുകൾ തിന്നു നശിപ്പിച്ചിരുന്നു.
കഴുത്തിൽ കയർ ഇട്ട് തൂങ്ങാൻ തുടങ്ങിയപ്പോഴാണ് കണ്ടത് ചിരിച്ചുകൊണ്ട് വീടിന്റെ മോന്തായം കാർന്ന് തിന്നു നശിപ്പിച്..ചിരിച്ച്..പല്ലിളിച്ച് കാട്ടി പോകുന്ന ചിതലുകളെ .
ഒരു നിമിഷം ഞാൻ എന്തോ ചിതലിനെയും അത് തിന്നു തീർക്കുന്ന മരക്കഷണങ്ങളേയും ഓർത്തു. " ഞാൻ വാസ്തവത്തിൽ ഈ മരക്കഷണങ്ങൾ ആയിരുന്നില്ലേ ഞാൻ ? ഇത്രയേറെ ചിതലുകൾ ആക്രമിച്ചിട്ടും ഇവ ഇത്രനാളും ഈ ഓടുകളെ താങ്ങി നിർത്തിയില്ലേ. മഴയും വെയിലും മഞ്ഞും എനിക്ക് എല്ക്കാതിരിക്കാൻ കൂടെ നിന്നില്ലേ. എന്നിട്ടും ഒരിക്കൽ പോലും ഈ ചിതലുകളെ നശിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. എന്റെ ജീവിതത്തെയും കാർന്ന് തിന്നു നശിപ്പിക്കുന്ന ജീവികളെ അകറ്റി നിർത്തിയാൽ എനിക്കും ജീവിച്ചു കൂടെ? പിന്നെ ഞാൻ എന്തിനു അത്മഹത്യ ചെയ്യണം". കാലിളകിയ എന്റെ കസേരയിൽ കയറിനിന്ന് കയർ അഴിച്ചു മാറ്റി. മേശപ്പുറത്ത് എഴുതി വച്ചിരുന്ന കുറിപ്പ് എടുത്ത് വലിച്ച് കീറി പുറത്തേക്ക് എറിഞ്ഞു.
മേശപ്പുറത്ത് മുഖം ചേർത്ത് വച്ച് വീണ്ടും കരഞ്ഞു. ചിതലിനെ പേടിച്ച് നശിപ്പിക്കാൻ പോയ കഴുക്കോലിനെ ഓർത്ത് .

No comments:
Post a Comment