Thursday, 8 January 2015

സമരം

ഈ മണ്ണിൽ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട് സമരങ്ങൽ ഉണ്ടായിട്ടുണ്ട് സത്യാഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട് . എല്ലാം മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി ആയിരുന്നു. കൂട്ടത്തിൽ കുറച്ചു പേർ അധികാരം കൈയ്യടക്കി വച്ചതിനാലോ വ്യക്തി സ്വാതന്ദ്ര്യങ്ങൾ കിട്ടാതെ വന്നപ്പോഴോ ഒക്കെ ആയിരുന്നു ഈ സമര മാർഗങ്ങൾ നാം കണ്ടത്. ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ഉപ്പു സത്യാഗ്രഹവും, സ്വാതന്ദ്ര്യ സമരങ്ങളും ഒക്കെ പഠിച്ചപ്പോൾ, ഇത്രയേറെ സാമൂഹ്യ മാറ്റങ്ങൾ വരുത്തിയിട്ടുള്ള മണ്മറഞ്ഞു പോയവരും ജീവിച്ച്ചിരിക്കുന്നവരെയും ഓർത്ത്  അഭിമാനം കൊണ്ട് മനസ് നിറഞ്ഞിരുന്നു

           ഇന്നത്തെ ഈ ചുംബന സമരം നാളെ ചരിത്രത്തിന്റെ ഭാഗം ആകും എന്ന് തോന്നുന്നില്ല. സമര മാർഗങ്ങൾ പലതും ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ഒരു രീതി ഇവർ ആശ്രയിച്ചത് ? ഏതൊരു അവകാശമോ ആവശ്യമോ നേടിയെടുക്കാൻ നമ്മൾ ഇതിനു മുന്പും സമരം ചെയ്തിട്ടുണ്ട്. വിജയിച്ചിട്ടും ഉണ്ട്. ചുംബന സമരത്തിന്‌ തടിച്ച് കൂടിയവർ എല്ലാം ഇതിന്റെ അനുകൂലികൾ ആണോ ? അതെ എന്നാണെങ്കിൽ എന്തുകൊണ്ട് അവർ എല്ലാവരും പരസ്പരം ചുംബിചില്ല. അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയും എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. അത് പോലെ ഇത് കണ്ടു നിന്നുകൊണ്ട് ചില കാക്കകളുടെ വിശപ്പും മാറും. ചുംബന സമരം എന്നൊരു വിഡ്ഢിത്തരം കൊണ്ട് ചില പശുകളുടെ കടിയും മാറും ....

മാറുന്ന ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളണം. പക്ഷെ ലോകത്തെ ഇത്രകണ്ട് മാറ്റിമറിക്കണോ
ചുംബനത്തെക്കാൽ എത്രയോ നല്ലതാണു പുഞ്ചിരി. നമുക്ക് പുഞ്ചിരിക്കാം ശുദ്ധമായ മനസിൽ നിന്നും ഉണ്ടാവുന്ന ബന്ധങ്ങൾ കെട്ടിപടുക്കുവാൻ....

No comments:

Post a Comment